Posts

Showing posts from September, 2018

ഒളിവ് കാലത്തെ കുളിര്

                                                            ഒളിവ് കാലത്തെ കുളിര്                                                                   അദ്ധ്യായം ഒന്ന് അച്ഛാ ..അച്ഛാ.... മകളുടെ വിളി ദൂരെ എവിടുന്നോ കേൾക്കുന്ന പോലെ തോന്നി കണാരന് , ഓര്മ യില്ലാന്നാ തോന്നുന്നേ ആരോ പറയുന്ന കേട്ടു...നിന്റെ തന്തക്കാടാ ഓർമ ഇല്ലത്തെ എന്ന് പറയണം എന്നുണ്ടാരുന്നു പക്ഷെ തൊണ്ട വരണ്ടിരിക്കുന്നു,വൈദ്യരെ വിളിച്ചോ ? ഒരു സ്ത്രീ ശബ്ദം , കണാരന്റെ ബോധ മണ്ഡലത്തിലേക്ക് പെട്ടന്ന് ഒരു വെളിച്ചം കടന്നു വന്നു ...ഓ തോട്ടുകുന്നിലെ ദാക്ഷായണി ഇവക്കൊന്നും വീട്ടിൽ വേറെ ഒരു പണീം ഇല്ലേ ...പണ്ടൊക്കെ ഇവിടെ വന്നാൽ വേലിക്കു പുറത്തു നിൽക്കുവാരുന്നു ഇവളൊക്കെ ഇപ്പൊ അടുക്കളേൽ വരെ എത്തി ... ...ശ്രീ നാരായണ ഗുരുവും , ചട്ടമ്പി സ്വ...