ഒളിവ് കാലത്തെ കുളിര്
ഒളിവ് കാലത്തെ കുളിര്
അദ്ധ്യായം ഒന്ന്
അച്ഛാ ..അച്ഛാ.... മകളുടെ വിളി ദൂരെ എവിടുന്നോ കേൾക്കുന്ന പോലെ തോന്നി കണാരന് , ഓര്മ യില്ലാന്നാ തോന്നുന്നേ ആരോ പറയുന്ന കേട്ടു...നിന്റെ തന്തക്കാടാ ഓർമ ഇല്ലത്തെ എന്ന് പറയണം എന്നുണ്ടാരുന്നു പക്ഷെ തൊണ്ട വരണ്ടിരിക്കുന്നു,വൈദ്യരെ വിളിച്ചോ ? ഒരു സ്ത്രീ ശബ്ദം , കണാരന്റെ ബോധ മണ്ഡലത്തിലേക്ക് പെട്ടന്ന് ഒരു വെളിച്ചം കടന്നു വന്നു ...ഓ തോട്ടുകുന്നിലെ ദാക്ഷായണി ഇവക്കൊന്നും വീട്ടിൽ വേറെ ഒരു പണീം ഇല്ലേ ...പണ്ടൊക്കെ ഇവിടെ വന്നാൽ വേലിക്കു പുറത്തു നിൽക്കുവാരുന്നു ഇവളൊക്കെ ഇപ്പൊ അടുക്കളേൽ വരെ എത്തി ... ...ശ്രീ നാരായണ ഗുരുവും , ചട്ടമ്പി സ്വാമികളും, ഭട്ടതിരിപ്പാടും ഒക്കെ കാണിച്ച ഓരോ തോന്നിവാസം അല്ലാതെ എന്ത് എന്തായലും പാർട്ടിയിലെ ബുദ്ധി കൂടിയ നേതാക്കന്മാർ അതൊക്കെ പാർട്ടിയുടെ പേരിൽ ആക്കി , ആപേരും പറഞ്ഞു ഇപ്പോളും ആൾക്കാരെ പറ്റിക്കുന്നതോർത്തപ്പോൾ കണാരന്റെ ഉള്ളിൽ ഒരു ചിരി പൊട്ടി ...പാവം കുട്ടി മാക്രികൾ എല്ലാം വിശ്വസിച്ചു സമരത്തിനും തല്ലുകൊള്ളാനും നടക്കുന്നു ,നേതാക്കൻ മാരുടെ മക്കൾ അമേരിക്ക ,ബ്രിട്ടൻ പോലുള്ള ബൂർഷ്വാ രാജ്യങ്ങളിൽ സുരക്ഷിതരായി പഠിക്കുന്നു ..അച്ഛാ ...അച്ഛാ ..ഇപ്പോൾ വിളിക്കുന്നത് പാക്കരൻ ആണെന്ന് മനസിലായി കണാരന്റെ മൂത്ത മകൻ (എന്നു നാട്ടുകാര് )ആണ് പാക്കരൻ , റേഷൻ കാർഡിൽ പേര് ഭാസ്കരൻ എന്നാണ് , എന്താടാ ..കണാരൻ ചുണ്ടനക്കി അമ്മേ ദേ അച്ഛൻ മിണ്ടുന്നുണ്ട് ...അല്ലേലും എനിക്ക് ഉടനെ ഒന്നും സന്തോഷിക്കാൻ യോഗം ഇല്ല കമലാക്ഷി ആത്മഗതം ചെയ്തു
കമലാക്ഷി ....കണാരന്റെ ഒരേ ഒരു ഭാര്യ , കണാരന് ആറു മക്കൾ നാലു പെണ്ണും രണ്ട് ആണും മക്കൾ ഉണ്ടെങ്കിലും അത് തന്റെ തന്നെ ആണെന്ന് കണാരന് ഒരു വിശ്വാസവും ഇല്ല
ഇനി നമുക്ക് കണാരനെ ഒന്ന് പരിചയപ്പെടാം , സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന മുപ്പതുകളിൽ എന്നോ ആണ് കണാരന്റെ ജനനം ,താൻ ജനിച്ച വര്ഷം കണാരന് തന്നെ നല്ല നിശ്ചയം ഇല്ല പക്ഷെ ആരേലും ചോദിച്ചാൽ കണാരൻ അഭിമാനത്തോടെ പറയും വൈക്കം സത്യാഗ്രഹം നടന്നു രണ്ടുകൊല്ലം കഴിഞ്ഞാണ് ഞാൻ ജനിച്ചത് എന്നു,വൈകുന്നേരങ്ങളിൽ കഞ്ചാവ് മൂക്കുമ്പോൾ ഇട്ടി കോരേടെ ചായക്കടയിൽ ഇരുന്നു നൈസ് ആയിട്ട് പറയും ഞാനും വൈക്കം സത്യാഗ്രഹത്തിൽ മുന്നിൽ തന്നെ ഉണ്ടാരുന്നു, ഗാന്ധിജി എന്റെ തോളിൽ പിടിച്ചാണ് നടന്നത് എന്ന് പോലും വെച്ച് കാച്ചാറുണ്ട്....ഇതും കേട്ട് വായും പൊളിച്ചു ചില സുഹൃത്തുക്കളും ചുറ്റും ഉണ്ടാകും എന്തെന്നാൽ കണാരൻ ഇപ്പോൾ പാർട്ടി ലോക്കൽ സെക്രട്ടറി ആണ്, ലോക്കൽ എന്ത് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങുന്ന അണികൾ ആണല്ലോ പാർട്ടിയുടെ ബലം
അച്ഛന് എങ്ങനെ ഉണ്ട് പാക്കരാ...പാക്കരൻ തിരിഞ്ഞു നോക്കി , വാർഡ് മെമ്പർ നളിനാക്ഷൻ ആണ്
ഇപ്പൊ സംസാരിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്, പക്ഷെ ഭക്ഷണം ഒക്കെ കഴിക്കുന്നുണ്ട് ...ആ പിന്നെ എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം എന്നും പറഞ്ഞു കൊണ്ട് നളിനാക്ഷൻ വെളിയിലേക്കിറങ്ങി....പാക്കരാ വൈദ്യർ വരും എന്നാണോ പറഞ്ഞെ ..കമലാക്ഷി ചോദിച്ചു ..പാക്കരൻ ശബ്ദം താഴ്ത്തി പറഞ്ഞു
ഓ വൈദ്യരുടെ ഒന്നും ആവശ്യം ഇല്ല അമ്മെ ....ഇത്തിരി നേരത്തെ പോകുവാണേൽ പോട്ടെന്നേ അത്രേം ശല്യം ഒഴിവായി കിട്ടുമല്ലോ കമലാക്ഷി ഉള്ളിൽ ചിരിച്ചു
വെള്ളം .....വെള്ളം ....കണാരൻ ഞരങ്ങി ....പാക്കരൻ തിരിഞ്ഞു നോക്കി , അയാൾക്ക് വ്യക്തമായില്ല എന്താണ് കണാരൻ ചോദിക്കുന്നത് എന്ന് ....എന്താ അച്ഛാ ? വെള്ളം....വെള്ളം.. അമ്മെ ഇത്തിരി വെള്ളം ഇങ്ങെടുത്തേ അച്ഛൻ വെള്ളം ചോദിക്കുന്നു ...കമലാക്ഷി ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളവും കൊണ്ട് വന്നു ...പാക്കരൻ ഒരു സ്പൂൺ കൊണ്ട് കോരി കൊടുത്തു അല്പം വെള്ളം അകത്തു ചെന്നപ്പോൾ കണാരന് ഒരു ആശ്വാസം ഉണ്ടായി ....അയാൾ പുതപ്പും മൂടി തിരിഞ്ഞു കിടന്നു ....പെട്ടന്ന് അയാളുടെ ഓർമകൾ പഴയ കാലത്തേക്ക് പോയി ....1942 കാല ഘട്ടം ...രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം കണാരന്റെ നാട്ടിലും അതിന്റെ അലയൊലികൾ എത്തി ....ധാരാളം സ്വാതന്ത്ര്യ സമര നേതാക്കളെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചു ....പാർട്ടി ആണെങ്കിൽ പിച്ച വെച്ച് തുടങ്ങിയിട്ടേ ഉള്ളു ...പലനേതാക്കന്മാരെയും പോലീസ് ജയിലിൽ അടച്ചു ....കിട്ടാത്ത പലരെയും അന്വേഷിച്ചു പോലീസ് വീട് വീടാന്തരം കയറി ഇറങ്ങി ...,മകര മാസത്തിലെ തണുപ്പുള്ള ഒരു രാത്രിയിൽ കണാരന്റെ നേതൃത്വത്തിൽ കുറച്ചു ചറുപ്പക്കാർ മനയ്ക്കലെ ആളൊഴിഞ്ഞ പറമ്പിൽ ഒത്തു കൂടി ...കണാരൻ പറഞ്ഞു ...സഖാക്കളേ നമ്മുടെ പല നേതാക്കന്മാരും ഇപ്പോൾ ജയിലിൽ ആണ് മറ്റുള്ളവർ ഒളിവിലും ..ഒളിവിൽ ഉള്ളവർക്ക് ഒരു സ്ഥലത്തു തന്നെ അധികം നാൾ തുടരാൻ കഴിയില്ല അത് കൊണ്ട് നമ്മൾ അവര്ക്ക് ഒളിവിൽ കഴിയാൻ ഉള്ള സഹായം ചെയ്തു കൊടുക്കണം നമ്മുടെ വീടുകളിലും പറമ്പിലും അതിനുള്ള സ്ഥലം നമ്മൾ ഒരുക്കി കൊടുക്കണം ഒരു കാരണം കൊണ്ടും നമ്മൾ പിടികൊടുക്കാനും പാടില്ല ...കൂട്ടത്തിൽ ഉണ്ടായിരുന്ന ചേന്നൻ പുലയൻ എഴുന്നേറ്റു ചോദിച്ചു ...തംബ്രാ ..അടിയന്റെ കുടിലിൽ എവിടാ സ്ഥലം എങ്ങനെ നമ്മുടെ തമ്പ്രാൻ മാരെ കിടത്തും ...തമ്പ്രാൻ അല്ല സഖാവ് അങ്ങനെ വിളിച്ചാൽ മതി ...കണാരൻ അല്പം ദേഷ്യത്തിൽ പറഞ്ഞു
സഖാവെ കുടിലൊ കൊട്ടാരമോ ഒന്നും ഇപ്പോൾ നമ്മുടെ സഖാക്കന്മാർക്കു വിഷയം അല്ല ...ഒളിക്കാൻ ഒരു സങ്കേതം അത് മാത്രം മതി ,പിന്നെ നമ്മളാൽ കഴിയുന്ന പോലെ ഭക്ഷണവും മറ്റും എത്തിക്കാം ...
ചേന്നന് ഒന്നും മനസിലായില്ല ...തന്റെ കുടിലിൽ തമ്പ്രാക്കൾ താമസിച്ചു ആഹാരം കഴിക്കുന്ന കാര്യം അയാൾക്ക് ചിന്തിക്കാൻ പോലും കഴിയുമരുന്നില്ല ..അങ്ങനെ ഒരു കാലഘട്ടം ആയിരുന്നില്ല അത് ...
ചർച്ച വീണ്ടും തുടർന്നു , സാമ്രാജ്യത്വം... ബൂർഷ്വാ ...ആഗോളവത്കരണം തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത പദങ്ങൾ പുട്ടിനു തേങ്ങാ പീര എന്നോണം വന്നുകൊണ്ടിരുന്നു ....പാവം ചേന്നനെപോലെ മറ്റുള്ളവർക്കും ഒന്നും മനസിലായില്ല പക്ഷെ എല്ലാം മനസിലായി എന്നവണ്ണം എല്ലാവരും തലയാട്ടിക്കൊണ്ടിരുന്നു ,അവസാനം കണാരൻ ഇങ്ങനെ പറഞ്ഞു നിർത്തി അപ്പോൾ അതാണ് സഖാക്കളേ ഉണ്ടായതു ...എന്താ ഉണ്ടായതെന്ന് ആർക്കും പിടികിട്ടിയില്ല, അപ്പോൾ അതലയിൽ അൽപ്പം വെളിച്ചം ഉള്ള ഇട്ടി കോര ചോദിച്ചു അല്ല സഖാവെ നമ്മൾ എന്തിനാണ് ബ്രിട്ടീഷ് ഭരണത്തെ എതിർക്കുന്നത് ...കണാരൻ ഞെട്ടി പോയ് ...ഇട്ടി കോരയിൽനിന്നോ മറ്റുള്ളവരിൽ നിന്നോ അങ്ങനെ ഒരു ചോദ്യം അയാൾ പ്രതീക്ഷിച്ചില്ല , സാധാരണ മണ്ടന്മാരായ അണികൾ, തങ്ങൾ എന്ത് മണ്ടത്തരം എഴുന്നെള്ളിച്ചാലും തൊണ്ട തൊടാതെ വിഴുങ്ങുവാണു ചെയ്യാറ് ഇതിപ്പോ ഇട്ടി കോര ...കണാരന് അരിശം വന്നു ...അയാൾ അല്പം മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു ഇട്ടിക്കോരാ കൂടുതൽ ചോദ്യം ഒന്നും വേണ്ട പറയുന്നത് അങ്ങ് കേട്ടാൽ മതി ...ഇട്ടി കോര പറഞ്ഞു ...അല്ല സഖാവെ പലരും ചോദിക്കുന്നുണ്ട് എന്താ എന്ന് മറുപടി പറയാൻ പറ്റുന്നില്ല അതുകൊണ്ടാ ...ഈ തെണ്ടികൾക്കു വിദ്യാഭ്യാസം കൊടുക്കുന്ന പാതിരി മാരെ പറഞ്ഞാൽ മതിയല്ലോ കണാരൻ പിറുപിറുത്തു ...അതെ കോര ...അതിനെ കുറിച്ച് ഞാൻ പിന്നീട് പറഞ്ഞു തരാം പറ്റില്ല സഖാവെ ഇപ്പൊ പറയണം ...കോര വിടുന്ന മട്ടില്ല , ശരി ..എന്നാൽ പറയാം കണാരൻ ചുണ്ടനക്കി ..അതായതു കോര ...കാര്യം നമ്മൾ ഇൻഡ്യയിൽ ആണെങ്കിലും നമുക്കും നമ്മുടെ പാർട്ടിക്കും നേതാക്കന്മാർക്കും കൂറ് ചൈനയോടും റഷ്യ യോടും ആണ്, ചില സമയത്തെ അവന്മരയുടെ വർത്തമാനം കേട്ടാൽ സ്വന്തം തന്ത ചൈന കാരൻ ആണെന്ന് തോന്നും കണാരൻ മനസ്സിൽ പറഞ്ഞു. മറ്റൊന്നും കൊണ്ടല്ല പാർട്ടി വളർത്താനും ഇന്ത്യയെ ശിഥിലമാക്കാനും കാശു വരുന്നത് ചൈനയിൽ നിന്നാണ്...... മനസിലായില്ല ....കോര പറഞ്ഞു , അതെ കോര തൻ ഇത്രേ ഒക്കെ മനസിലാക്കിയാൽ മതി അല്ലെൽ അറിയാലോ ....പാർട്ടിക്കെതിരെ നിന്നവരുടെ അവസ്ഥ ? കോര ഒന്നും മിണ്ടിയില്ല കണാരൻ തുടർന്നു ..അപ്പോൾ പറഞ്ഞു വന്നത് നമ്മുടെ വീടുകളിൽ ഒളിച്ചു താമസിക്കാൻ ചിലർ വരും , അവർക്കു വേണ്ട സഹായം എന്ത് തന്നെ ആയാലും നമ്മൾ ചെയ്തു കൊടുക്കണം അതിനു യാതൊരു മടിയും ഉണ്ടാകരുത് ...പോലീസ് ചിലപ്പോൾ മണം പിടിച്ചെത്തും എന്ത് തന്നെ ആയാലും അവരെ നമ്മൾ കാട്ടി കൊടുക്കരുത് ....അപ്പോൾ എല്ലാം പറഞ്ഞത് പോലെ ലാൽ സലാം....ഒന്നും മനസിലായില്ലെങ്കിലും മറ്റുള്ളവരും ഏറ്റു വിളിച്ചു ...ലാൽ സലാം ദുരെ എവിടെയോ ഒരു പുലർച്ചെ കോഴി നീട്ടി കൂവി .....ഓരോരുത്തരായി അവർ വീടുകളിലേക്ക് മടങ്ങി
കാളീ ...എടി കാളീ ..ചേന്നൻ കുടിലിനു വെളിയിൽ നിന്ന് പതുക്കെ വിളിച്ചു ....ചേന്നന്റെ ഭാര്യ കാളി ഉറക്കച്ചടവോടെ വാതിൽ തുറന്നു ഇറങ്ങി വന്നു , നിങ്ങൾ ഈ രാത്രിയിൽ എവിടെ പോയതാ മനുഷ്യ ? എടി കണാരൻ തമ്പ്രാ വിളിച്ചിട്ടു പോയതാ ..എന്താ കാര്യം ? കാളി ചോദിച്ചു ..അതെ പാർട്ടിയിലെ തമ്പ്രാക്കന്മാരെ എല്ലാം സായിപ്പിന്റെ പോലീസ് പിടിച്ചു കൊണ്ട് പോകുവാന്നു അതുകൊണ്ടു അവർക്കു ഒളിച്ചു താമസിക്കാൻ ഉള്ള തൊക്കെ നമ്മള് ചെയ്തു കൊടുക്കണം എന്ന് ....കാളി ഞെട്ടി പോയ് ....നമ്മള് ചെയ്തു കൊടുക്കാനോ ? നമ്മുടെ കുടിലിൽ ഒക്കെ അവര് താമസിക്കുമോ ? നമ്മള് വെക്കുന്ന കഞ്ഞീം വെള്ളോമൊക്കെ അവര് കുടിക്കുമോ ? അതൊന്നും സാരമില്ലെന്നാണ് കണാരൻ തമ്പ്രാ പറഞ്ഞത് ...പോലീസ് കാരന്റെ തല്ലു കൊണ്ട് ചാകുന്നതിലും ഭേദം അല്ലെ ...പക്ഷെ നമ്മുടെ കുടിലിൽ എവിടന്നു സ്ഥലം ? നമ്മൾക്കും മക്കൾക്കും പോലും കിടക്കാൻ ഇടം ഇല്ല അതിന്റെ ഇടയ്ക്കു ...കാളി ചോദിച്ചു ? അപ്പോളാണ് ചേന്നൻ സത്യത്തിൽ അതെ കുറിച്ച് ചിന്തിച്ചത് ...ചേന്നന് മൂന്നാണ് മക്കൾ രണ്ടു പെണ്ണും ഒരാണും മൂത്തവൾ ചിരുത ...പതി മൂന്നു വയസ് ,ഇളയവൾ തേയി ..പത്തു വയസ് ...അതിന്റെ ഇളയത് പാപ്പൻ ആറു വയസ് ...ഇവർ അഞ്ചു പേരും ആ ഒറ്റ മുറി കുടിലിൽ ആണ് കഴിയുന്നതു ...ചേന്നൻ പറഞ്ഞു സാരമില്ല നമ്മുടെ തമ്പ്രാക്കൾ അല്ലെ ...നമ്മളെ കഴിയുന്ന പോലെ സഹായം ചെയ്തു കൊടുക്കണം
ചേന്നന്റെ കുടിലിൽ താമസിക്കാൻ വരുന്നത് ആരായിരിക്കും ?
കാത്തിരിക്കുക
തുടരും

ഇതിന്റെ ബാക്കി എവിടെ ഒറ്റ ഇരിപ്പിന് വായിക്കാൻ തോന്നുന്നി
ReplyDeleteതുടക്കം പൊളിച്ചു. രാഷ്ട്രീയ സമകാലിക വിഷയങ്ങൾ വരും അധ്യായങ്ങളിൽ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteബാക്കി കൂടി പോരട്ടെ...
ReplyDeleteGood countinue
ReplyDeleteഇതൊക്കെത്തന്നെയായിരുന്നു ആ കാലഘട്ടത്തിലെ കമ്യൂണിചo
ReplyDeleteആശംസകൾ
ReplyDelete